SignIn
Kerala Kaumudi Online
Saturday, 19 September 2026 3.39 AM IST

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് മുൻതൂക്കം, കോട്ടകൾ തകർത്ത് കെ.എസ്.യു

sfi
കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച കണ്ണൂർ എസ്.എൻ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.

കണ്ണൂർ: കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മുൻതൂക്കം. സർവകലശാലയ്ക്ക് കീഴിലുള്ള 54 കോളേജുകളിൽ 38 കോളേജുകളിലെ യൂണിയൻ ഭരണം എസ്.എഫ്.ഐ നിലനിർത്തി. ചിലയിടങ്ങളിൽ കെ.എസ്.യു സഖ്യം എസ്.എഫ്.ഐ കോട്ടകൾ തകർത്ത് കരുത്തുകാട്ടി. മാടായി കോളേജ് രണ്ടു വർഷത്തിന് ശേഷം കെ.എസ്.യു മുഴുവൻ സീറ്റും പിടിച്ചെടുത്തപ്പോൾ ചരിത്രത്തിൽ ആദ്യമായി മയ്യിൽ ഐ.ടി.എം കോളേജ് കെ.എസ്.യു മുന്നണി പിടിച്ചെടുത്തു.

ഇരിട്ടി എം.ജി കോളേജ് അഞ്ചാം തവണയും കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് തുടർച്ചയായ മൂന്നാം വർഷവും കെ.എസ്.യു മുന്നണി നിലനിർത്തി. 25 വർഷത്തിനു ശേഷം ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജ് ചെയർമാനായി കെ.എസ്.യുവിലെ മുഹമ്മദ്‌ സിനാൻ വിജയിച്ചത് എസ്.എഫ്.ഐക്ക് തിരിച്ചടിയായി. അതേസമയം കോളേജ് യൂണിയൻ എസ്.എഫ്.ഐ നിലനിർത്തുകയും ചെയ്തു. പി.ആർ.എൻ.എസ്.എസ് കോളേജ് മട്ടന്നൂർ, ഇരിട്ടി ഡോൺ ബോസ്കോ കോളജുകൾ എസ്.എഫ്.ഐ തിരിച്ചു പിടിച്ചു.

പയ്യന്നൂർ കോളേജ്, എസ്.എൻ കോളേജ് തോട്ടട, ബ്രണ്ണൻ കോളേജ്, കൂത്തുപറമ്പ് ഐ.എച്ച്.ആ‌ർ.ഡി കോളേജ്, പാലയാട് ക്യാമ്പസ് കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. നിർമ്മലഗിരി കോളേജ്, അബ്‌ദുൾ കലാം കോളേജ്, ചെണ്ടയാട് എം.ജി കോളേജ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി. പേരാവൂർ ഡീ പോൾ കോളേജിൽ ചെയർമാൻ, യു.യു.സി ഉൾപ്പെടെ 8 സീറ്റുകളിൽ എസ്.എഫ്.ഐ വിജയിച്ചു.

ഗുരുദേവ് കോളേജ് മാത്തിൽ, പെരിങ്ങോം ഗവൺമെന്റ് കോളേജ്, കുറ്റൂർ സൺറൈസ് കോളേജ്, ജേബീസ് ബി.എഡ് കോളേജ് കുറ്റൂർ, സ്വാമി ആനന്ദതീർത്ഥ യൂണിവേഴ്സിറ്റി ക്യാമ്പസ്, നെസ്റ്റ് കോളേജ് കരിവെള്ളൂർ, വിദ്യാമന്ദിർ കോളേജ് പയ്യന്നൂർ, ശ്രീനാരായണഗുരു കോളേജ്, എം.വി.ആർ പാപ്പിനിശ്ശേരി, ആംസ്റ്റക്ക് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ, തലശ്ശേരി ബി.എഡ്, മൊറാഴ കോളേജ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കില, പട്ടുവം, ബി.എൽ.എം കോളേജ് ആലക്കോട്, പിലാത്തറ കോപ്പറേറ്റീവ് കോളേജ്, ഐ.എച്ച്.ആർ.ഡി നെരുവമ്പ്രം, ഐ.എച്ച്.ആർ.ഡി കോളേജ് ഇരിട്ടി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL