
കണ്ണൂര്‍: ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പിടിയിലായ ബംഗ്ലാദേശ് പൗരനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാവികസേന അധികൃതർ ഇന്നലെ രാവിലെ പയ്യന്നൂർ പൊലീസിന് കൈമാറി. നാവിക അക്കാഡമിയിൽ ഒരു വർഷത്തോളമായി ലോൺട്രി മേഖലയിൽ കരാർ ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരൻ മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ് ലോബ് സോറനെ(32)യാണ് നാവിക അക്കാഡമിയിൽ നിന്ന് പിടികൂടിയത്. വിശദമായ അന്വേഷണത്തിനാണ് ഈയാളെ പൊലീസിന് കൈമാറിയത്.
ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളോ വിസയോ ഇല്ലാതെ താമസിച്ചു
വരുന്നതിനിടെയാണ് നാവികസേന അധികൃതർ ഇയാളെ പിടികൂടിയത്. ഇയാളുടെ കൊൽക്കത്ത സ്വദേശിനിയായ ഭാര്യയും ക്ലീനിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട്. ഒരു കുട്ടിയുമായി ഇവർ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബംഗ്ലാദേശ് പൗരനായ ഇയാൾ പ്ലസ് ടു വിദ്യാഭ്യാസം നേടിയ ശേഷം അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്.
യുവതിയുടെ ബന്ധുവും, നേവിയിൽ കരാർ ജോലി ചെയ്യുന്ന കൊൽക്കത്ത സ്വദേശിയായ വ്യക്തിയുടെ സഹായത്തോടെയാണ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നേവിയിൽ ജോലിയിൽ പ്രവേ
ശിച്ചത്. ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ ഇന്നലെ ഇയാളിൽ നിന്നും അധികൃതർ കണ്ടെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇന്നെ രാവിലെ പയ്യന്നൂരിലെത്തിയ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘം പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
കേരളത്തിലെ പലയിടങ്ങിലും താമസിച്ചു
പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കേരളത്തിലെ വിവിധയിടങ്ങളിൽ താമസിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ഫോണും രേഖകളും പരിശോധിച്ച സംഘം വ്യാജരേഖ ഹാജരാക്കി അനധികൃതമായി രാജ്യത്ത് താമസിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറും.
അനധികൃത താമസക്കാരെ കണ്ടെത്താൻ എ.ഡി.ജി.പിക്ക് നിർദ്ദേശം
കണ്ണൂർ: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ബംഗ്ലാദേശികൾ സംസ്ഥാനത്ത് അനധികൃതമായി എത്തി താമസിക്കുന്നതും തൊഴിൽ ചെയ്യുന്നതും കണ്ടെത്താൻ എല്ലാ ജില്ലകളിലും പ്രത്യേകം പരിശോധന വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിനും തുടർനടപടികളെടുക്കാനും എ.ഡി.ജി.പിക്ക് ഡി.ജി.പി നിർദേശം നൽകിയിട്ടുമുണ്ട്. ഏഴിമല നേവൽ അക്കാഡമിയിൽ ബംഗ്ളാദേശിയെ പിടികൂടിയതിന് പുറമെ കണ്ണൂർ നഗരത്തിൽ പാസ്സ്‌പോർട്ടോ, വിസയോ ഇല്ലാതെ താമസിച്ച് ജോലി ചെയ്തുവരുകയായിരുന്ന നാല് ബംഗ്ലാദേശി വനിതകളെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രേഖകളില്ലാതെ വിദേശികളെ പൂർണ്ണമായി കണ്ടെത്താൻ സ്ഥിതിയാണ്. സെക്‌സ് റാക്കറ്റ്, മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകരമായ പ്രവൃത്തി എന്നിവയിൽ ഏർപ്പെട്ട് പിടിക്കപ്പെടുമ്പോഴാണ് സാധാരണനിലയിൽ ഇവരുടെ സാന്നിദ്ധ്യം തെളിഞ്ഞിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |