SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.02 AM IST

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യ നീക്കത്തിൽ ക്രമക്കേ ട്, വിജിലൻസ് അന്വേഷണം

chelora
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് കാട് മൂടിയ നിലയിൽ (ഫയൽ ഫോട്ടോ )

കണ്ണൂർ: കോർപ്പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി.

വിജിലൻസ് ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫിസിലും ഏച്ചൂരിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലും നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വിജിലൻസിന്റെ ആദ്യഘട്ട പരിശോധനയിൽത്തന്നെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രാഥമിക അന്വേഷണം. കരാർ കമ്പനിയെ തിരഞ്ഞെടുത്തതിലും പദ്ധതി പ്രദേശത്തു നിന്ന് നീക്കിയ മാലിന്യത്തിന്റെ അളവിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കരാറിൽ ഏർപ്പെടുമ്പോൾ ഡിപ്പോസിറ്റ് തുക വാങ്ങിച്ചില്ലെന്നതടക്കമുള്ള ഗുരുതര വീഴ്ചകളാണ് ആദ്യ ഘട്ട പരിശോധനയിൽ കണ്ടെത്തിയത്.

അഡ്വക്കറ്റ് ടി.ഒ. മോഹനൻ മേയർ ആയിരിക്കെയാണ് 2022 മേയ് മാസത്തിൽ കോർപറേഷൻ കരാർ കമ്പനിയുമായി എഗ്രിമെന്റ് വെച്ചത്. 9 ഏക്കർ സ്ഥലത്തെ മാലിന്യം മുഴുവൻ നീക്കാനായിരുന്നു കരാർ. കോഴിക്കോട് എൻ.ഐ.ടി. സിവിൽ എൻജിനീയറിംഗ് വിഭാഗം ഡ്രോൺ സർവ്വേയിൽ മാലിന്യത്തിന്റെ അളവിലെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. മുഴുവൻ മാലിന്യവും നീക്കി വൃത്തിയാക്കിയതിന് ശേഷം സൈറ്റ് നഗരസഭയെ തിരികെ ഏല്പിക്കണമെന്ന രീതിയിലായിരുന്നു കരാർ. മൂന്ന് കമ്പനികളുടെ കൺസോർഷ്യമാണ് ഏറ്റവും കുറഞ്ഞ തുകയായ 7.92 കോടി രൂപ ക്വോട്ട് ചെയ്തത്.

വിജിലൻസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സംഘം ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിച്ചിരുന്നു.

വിജിലൻസിന്റെ കണ്ടെത്തൽ
1. 2023 മെയ് മാസം വരെ നഗരസഭാ രേഖകൾ പ്രകാരം 73,502 ക്യുബിക്ക് മീറ്റർ മാലിന്യം നീക്കം ചെയ്തതായാണ് കണക്ക്. ഡ്രോൺ സർവേയിൽ 24042 ക്യുബിക്ക് മീറ്റർ മാലിന്യം മാത്രമാണ് നീക്കം ചെയ്തത്.

2. നീക്കം ചെയ്ത മാലിന്യത്തിന്റെ തോത് അനുസരിച്ച് 86.07ലക്ഷം രൂപ മാത്രമാണ് കോർപറേഷൻ കമ്പനിക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ 1.77 കോടി രൂപ നൽകി.

3. പൊതുമരാമത്ത് ചട്ടങ്ങൾ പ്രകാരം എസ്റ്റിമേറ്റ് നിരക്കിൽ നിന്നും 10 ശതമാനം കുറവ് നിരക്ക് ക്വോട്ട് ചെയ്യുന്നതുക കരാറുകാരനിൽ നിന്നും ഡിപ്പോസിറ്റ് വാങ്ങേണ്ടതാണ്. അതുപ്രകാരം 3,73,72327 രൂപ കമ്പനിയിൽ നിന്നും ഈടാക്കേണ്ടതായിരുന്നു. അത് ഈടാക്കിയിട്ടില്ല. ഈ തുക ഒഴിവാക്കിക്കൊടുത്തതും ഗുരുതരമായ ക്രമക്കേട്.

4. നീക്കാത്ത മാലിന്യത്തിന്റെ തുക കൂടി കരാർ കമ്പനിക്ക് അനുവദിച്ച് ഗുരുതര ക്രമക്കേട് നടത്തി കോടികളുടെ നഷ്ടം കോർപറേഷൻ വരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL