കൂത്തുപറമ്പ്: നഗരസഭയിലെ പാലാപ്പറമ്പ് ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ പാരമ്പര്യ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോമൈനിംഗ് ജോലികളുടെ ഭാഗമായുള്ള ആദ്യഘട്ട ഭൂമി നിരപ്പാക്കൽ (ബാക്ക് ഫില്ലിംഗ്) തുടങ്ങി. ബയോമൈനിംഗ് പൂർത്തിയായ 40 ശതമാനം പ്രദേശത്താണ് ബാക്ക് ഫില്ലിംഗ് നടക്കുന്നത്. ശേഷിക്കുന്ന സ്ഥലത്ത് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 22473.95 മീറ്റർ ക്യൂബ് മാലിന്യമാണ് ബയോമൈനിംഗിലൂടെ ഇവിടെ നിന്ന് നീക്കുക. ഇതുവരെ 9308 മീറ്റർ ക്യൂബ് മാലിന്യം സംസ്‌കരിച്ചു. ഒമ്പത് ലോഡുകളിലായി 2.32 ടൺ ആർ.ഡി.എഫ് സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി യുടെ നേതൃത്വത്തിലാണ് മാലിന്യ സംസ്‌കരണം നടക്കുന്നത്. മാലിന്യം നീക്കിയ ഭൂമി പിന്നീട് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |