SignIn
Kerala Kaumudi Online
Sunday, 01 November 2026 3.13 AM IST

മദ്യനയം വരുംവരെ ബാർ ലൈസൻസില്ല: മന്ത്രി ലിജു

aa

കായംകുളം: മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകാൻ പാടില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. കായംകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ ലൈസൻസ് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ.ഡി.എഫ് സർക്കാരാണ്. സർക്കാർനയം അനുസരിച്ചേ തീരുമാനങ്ങളുണ്ടാകൂ.ഡെപ്യൂട്ടി കമ്മിഷണർ തലത്തിൽ ഏതൊക്കെ കാര്യങ്ങൾ തെറ്റായരീതിയിൽ കൊടുക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കാൻ ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥർക്ക് സർക്കാർ നയം അറിയാഞ്ഞിട്ടില്ല. അവർ തെറ്റായ ഉദ്ദേശത്തിലാണോ ചെയ്തതെന്ന് അന്വേഷിക്കും. അതിനാണ് സസ്പെൻഡ് ചെയ്തത്.സാമൂഹ്യപ്രതിബന്ധതയോടെ എടുക്കുന്ന തീരുമാനം ശരിയാകണമെന്നാണ് ആഗ്രഹമെന്നും തെറ്റാണെങ്കിൽ തിരുത്തുമെന്നും മന്ത്രിപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M LIJU EXCISE MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA