SignIn
Kerala Kaumudi Online
Sunday, 01 November 2026 1.53 AM IST

ഡീസൽ കള്ളക്കടത്ത് തടയാൻ നടപടിയെന്ന് മുഖ്യമന്ത്രി

ignite

വേണ്ടി വന്നാൽ നികുതി കുറയ്ക്കും

കൊച്ചി: സംസ്ഥാനത്തേക്കുള്ള ഡീസൽ കള്ളക്കടത്ത് തടയാൻ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇന്ധന ഉപയോഗം വർദ്ധിക്കുകയാണെങ്കിൽ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ഡീലേഴ്‌സ് സംഘടിപ്പിച്ച ഇഗ്‌നൈറ്റ് കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ധന സെസ് വർദ്ധിപ്പിക്കരുതെന്ന് കഴിഞ്ഞ സർക്കാരിന് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചു. ഇതോടെ ഇന്ധന ഉപയോഗം കുറഞ്ഞതിനാൽ കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ പ്രസിഡന്റ് ടോമി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടോമി തോമസും ജനറൽ സെക്രട്ടറി വൈ. അഷ്‌റഫും ചേർന്ന് സംഘടനയുടെ അവകാശപത്രിക മുഖ്യമന്ത്രിക്ക് കൈമാറി.

ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, കൺസോർഷ്യം ഒഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് പ്രസിഡന്റ് ഉദയ് ലോധ്, തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. മുരളി, വൈ. അഷ്‌റഫ്, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEFMINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360