SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ഡി.വൈ.എഫ്.ഐ. ഒപ്പ് ശേഖരണം

oppu
ഡി.വൈ.എഫ്.ഐ ഒപ്പ് ശേഖരണം ബ്ലോക്ക് സെക്രട്ടറി സി.വി റഹിനേജ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കേന്ദ്രസർക്കാറിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ, ഒക്ടോബർ 2ന് സംഘടിപ്പിക്കുന്ന ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങളോട് സംവദിച്ച് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി. ബ്ലോക്ക് സെക്രട്ടറി സി.വി റഹിനേജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ഷിജിൽ സ്വാഗതം പറഞ്ഞു. കെ. മനുരാജ്, മുഹമ്മദ് ഹാഷിം സംസാരിച്ചു. പഴയ ബസ് സ്റ്റാൻഡിൽ ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബസ് യാത്രക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി. എല്ലാവർക്കും സ്ഥിരം തൊഴിൽ, സുതാര്യമായ തൊഴിൽ നിയമനങ്ങൾ നടത്തുക, പരീക്ഷ രീതി പൂർണമായും പരിഷ്കരിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിക്കുക, എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL