SignIn
Kerala Kaumudi Online
Thursday, 08 October 2026 3.30 AM IST

കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

nithin-sebastian-
നിതിൻ സെബാസ്റ്റ്യൻ

കണ്ണൂർ: കോടികളുടെ വിസ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. യു.കെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 50ലധികം കേസുകളിലെ മുഖ്യപ്രതികളിലൊരാളായ ആലക്കോട് സ്വദേശി പുൽപ്പേൽ ഹൗസിലെ
നിതിൻ സെബാസ്റ്റ്യൻ (36) എന്ന ഉണ്ണി ആണ് പിടിയിലായത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് കോടതി- 4 മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യു.കെയിലേക്ക് കെയർ ഹോം വിസ വാഗ്‌ദാനം ചെയ്ത് വ്യാജ മേൽവിലാസം ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിൽ പ്രധാനിയാണ് ഇയാൾ. പണം തട്ടിയെടുക്കുന്നതിനായി തുടങ്ങിയ യു.കെ.ഇ റീഗൾ എന്ന സ്ഥാപനത്തിൽ ഒന്നാം പ്രതിയായ ജോസഫ് എന്ന സൂരജിനൊപ്പം പാർട്ട്ണർ ആയിരുന്നു നിതിൻ സെബാസ്റ്റ്യൻ.

ഒന്നാം പ്രതിയായ ജോസഫിനെ അന്വേഷണ സംഘം ഹിമാചൽ പ്രദേശിൽ നിന്നും കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലും കർണാടകത്തിലുമായി ഇതേ വരെ 50 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതിൽ 8 കോടിയോളം രൂപയാണ് തൊഴിലന്വേഷകരിൽ നിന്നും തട്ടിയെടുത്തത്. ഇത്തരത്തിൽ തട്ടിയെടുത്ത തുക കണ്ടെത്തുന്നതിനും, കൂടുതൽ പ്രതികളുടെ പങ്കാളിത്തം കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഇതിനകം നാല് പ്രതികളാണ് അറസ്റ്റിലായത്.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി കെ.എസ് ഷാജിയുടെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.പി കെ.വി പ്രമോദിന്റെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷ്, ഗ്രേഡ് എ.എസ്.ഐ സിദ്ധാർത്ഥൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL