SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

കളരിപയറ്റിൽ ജ്യോതിസ് തന്നെ

jyothis
ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ കോട്ടൂർ ജ്യോതിസ് കളരി സംഘം ട്രോഫിയുമായി

ചാല: കണ്ണൂർ ജില്ലാസ്‌പോർട്സ് അസോസിയേഷൻ ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടത്തിയ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 224 പോയിന്റോടെ കോട്ടൂർ ജ്യോതിസ് കളരി സംഘം കിരീടം നിലനിർത്തി. ശ്രീ ഗുരു കളരി എരമം, രക്ഷ ആയോധനകലാ ക്ഷേത്രം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ഫോക്‌ലോർ അക്കാഡമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ഇ.ആർ വിനോദ്, മോഹനൻ പനയത്താംപറമ്പ, എം. ജയകുമാർ, കുന്നരു ഗംഗാധരൻ ഗുരുക്കൾ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ജേതാക്കൾക്ക് എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. രാജേഷ്, എടക്കാട് ബ്‌ളോക്ക് പഞ്ചായത്തംഗം കെ.വി ജയരാജൻ എന്നിവർ സമ്മാനദാനം നടത്തി. ചടങ്ങിൽ വിജയ് വിളവന അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL