കണ്ണൂർ: 'അരാജകത്വം ചെറുക്കുക ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി ദേശ വ്യാപകമായി ബി.ജെ.പി നടത്തുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര കണ്ണൂരിൽ 6ന് നടക്കുമെന്ന് സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 3ന് പാതിരിപ്പറമ്പ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് മേലെ ചൊവ്വ, താണ, കാൽടെക്സ് വഴി സ്റ്റേഡിയം കോർണ്ണറിൽ സമാപിക്കും. 5.30ന് നടക്കുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. പദയാത്രയിൽ സംസ്ഥാന സഹപ്രഭാരിയും ദേശീയ സെക്രട്ടറിയുമായ എം. വെങ്കിടേഷ്, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |