കണ്ണൂർ: ഇംഗ്ലീഷും മറ്റു ഭാഷകളും പഠിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ലോകവുമായി ആശയവിനിമയം നടത്താനും പുതിയ അറിവുകൾ നേടാനും അന്യഭാഷാപഠനം നമ്മെ സഹായിക്കുന്നു. എന്നാൽ മറ്റു ഭാഷകൾ പഠിക്കുന്നതിന്റെ പേരിൽ സ്വന്തം മാതൃഭാഷയായ മലയാളത്തെ അവഗണിക്കരുതെന്ന് മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ റബ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന മലയാള ഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. ജോയിന്റ് രജിസ്ട്രാർ പി.ജെ ജോയിച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമാ പിന്നണിഗായകൻ വി.ടി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാർ എ.പി ഗംഗാധരൻ, അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) കെ.വി ജയേഷ്, അസിസ്റ്റന്റ് രജിസ്ട്രാർ ഗണേഷ് കുമാർ, അസിസ്റ്റന്റ് ഡയരക്ടർ പുഷ്പജ പിലാക്കണ്ടി, റബ്‌കോ ചെയർമാൻ കെ.സി ഹരികൃഷ്ണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |