SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

രാജ്യത്ത് സ്ഥിരമായ വർഗ്ഗീയ ചേരിതിരിവിന് കേന്ദ്രസർക്കാർ ശ്രമം: എ. വിജയ രാഘവൻ

cpm
സി.പി.എം കാസർകോട് ജില്ലാ സമ്മേളനം കോട്ടച്ചേരി എ.കെ നാരായണൻ, കെ. കുഞ്ഞിരാമൻ നഗറിൽ പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: രാജ്യത്ത് സ്ഥിരമായ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അതിൽ നിന്നും മുതലെടുപ്പിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. കോട്ടച്ചേരി എ.കെ നാരായണൻ, കെ. കുഞ്ഞിരാമൻ നഗറിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതോപാധിയായ തൊഴിലുറപ്പ് പദ്ധതി അനാകർഷകമാക്കി. 86,000 കോടിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി നീക്കിവെച്ച ഫണ്ടിൽ നിന്ന് കേന്ദ്രസർക്കാർ തിരികെ എടുത്തത്. രാജ്യത്തെ പണം പോകുന്നത് വിരലിലെണ്ണാവുന്ന കോർപ്പറേറ്റ് മുതലാളിമാർക്കാണ്. മോദി ഭരണത്തിൽ മുതലാളിമാർക്കാണ് നല്ലകാലം. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ഇന്ത്യയിലാണ്.

കേന്ദ്രസർക്കാരിന്റെ ബദലായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വളർച്ചയെ തടയാനാണ് കേന്ദ്രസർക്കാർ ശ്രമം. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ 96 ശതമാനം കുടുംബങ്ങൾക്കും വീടും കുടിയുമായി. ഇത്തരത്തിൽ സാമാന്യ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സർക്കാരെ ഏതു വിധത്തിലും ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ താത്കാലിക അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL