കാഞ്ഞങ്ങാട്: ഒക്ടോബർ 10ന് കാസർകോട് ബുഖാറയിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെൽവിഷർ ബാഡ്ജ് വിതരണം ആരംഭിച്ചു. പ്രമുഖ വ്യവസായി എം.എൻ. ഇസ്‌മാഈൽ മാണിക്കോത്ത് ബാഡ്ജ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉസ്മാൻ ഫൈസി മാണിക്കോത്ത് ബാഡ്ജ് കൈമാറി. താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. അബ്ദുസ്സമദ് ഹാജി നടുക്കണ്ട, ദാവൂദ് ഹാജി ചിത്താരി, മുഹ്‌യിദ്ദീൻ അസ്‌ഹരി കോട്ടിക്കുളം, ഫാറൂഖ് ദാരിമി കൊല്ലംപാടി, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ച, മുഹ്‌യിദ്ദീൻ ഫൈസി പുളിക്കൂർ, സമീർ അസ്ഹരി വടകരമുക്ക്, സമദ് ബാഖവി സംബന്ധിച്ചു. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സമൂഹത്തിലെ പ്രമുഖരെയും അഭ്യുദയകാംക്ഷികളെയും പങ്കാളികളാക്കി അവരുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുന്നതിനാണ് വെൽവിഷർ ബാഡ്ജ് വിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |