മടിക്കൈ: ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമിച്ച പുതിയ കെട്ടിടം എം.എം. ചാക്കോ മെമ്മോറിയൽ ഹാളിന്റെ വെഞ്ചിരിപ്പ് കർമ്മവും ഉദ്ഘാടനവും മലപ്പച്ചേരിയിൽ നടത്തി. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, കബീർ ഫൈസി ചെറുകോട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ലൂയിസ് മരിയാദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ, വികാരി ഫാദർ ജോസഫ് ആനിത്താനം, ഷൈജു കെ. ജോർജ്, വാർഡ് അംഗം വി. ബാലകൃഷ്ണൻ, ജോസ് പാലക്കുടിയിൽ എന്നിവർ പ്രസംഗിച്ചു. സുസ്മിത എം. ചാക്കോ സ്വാഗതവും പി. അപർണ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |