SignIn
Kerala Kaumudi Online
Thursday, 18 June 2026 4.44 AM IST

ഇ.പി.എഫ്.ഒ ആനുകൂല്യ വിതരണവും ബോധവത്കരണവും നാളെ

കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കൊല്ലം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി വികസിത ഭാരത് തൊഴിൽ പദ്ധതിയുടെ ആനുകൂല്യ വിതരണവും ബോധവത്കരണവും നാളെ വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടക്കും. പ്രധാനമന്ത്രി വെർച്വലായി അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവിയ, സഹമന്ത്രി ശോഭ കരന്ത്‌ലാജെ എന്നിവർ പങ്കെടുക്കും.

ജില്ലയിലെ ചടങ്ങിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ. ചന്ദ്രലാൽ, തൊഴിലുടമകൾ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, മറ്റ് പങ്കാളികൾ എന്നിവരും പങ്കെടുക്കും. തിരഞ്ഞെടുത്ത പുതിയ ജീവനക്കാർക്കുള്ള നിയമനപത്ര വിതരണവും ആദരിക്കലും ഇതോടൊപ്പം നടക്കും. തൊഴിൽ സൃഷ്ടി പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുമായി 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലായ് 31 വരെ പ്രാബല്യമുള്ള പദ്ധതിപ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാർക്ക് 15,000 രൂപ വരെയും അധിക തൊഴിലവസരം സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രതിമാസം 3,000 രൂപ വരെയും ധനസഹായം ലഭിക്കും. രണ്ട് വർഷത്തേക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമെ നിർമ്മാണ മേഖലയ്ക്ക് രണ്ട് വർഷത്തെ അധിക പ്രോത്സാഹന കാലയളവുമുണ്ട്. ഇ.പി.എഫ്.ഒ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പി.എഫ് കമ്മിഷണർ കെ.ജി. വിനോദ്, അസിസ്റ്റന്റ് കമ്മി​ഷണർ മഹേന്ദ്ര കുമാർ മീണ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL