SignIn
Kerala Kaumudi Online
Thursday, 18 June 2026 4.44 AM IST

എം.എൽ.എയ്ക്ക് നിവേദനം നൽകി ചാത്തന്നൂർ വികസന സമിതി

ചാത്തന്നൂർ: ചാത്തന്നൂരിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ചാത്തന്നൂർ വികസന സമിതി തയ്യാറാക്കിയ നിവേദനം

ബി.ബി. ഗോപകുമാർ എം.എൽ.എയ്ക്ക് കൈമാറി. ചാത്തന്നൂർ താലൂക്ക് രൂപീകരണം, ജോയിന്റ് ആർ.ടി.ഒ.ഓഫീസ്, ഫയർ സ്റ്റേഷൻ തുടങ്ങിയ വിവിധ ഓഫീസുകൾ അനുവദിക്കുകയെന്ന നിരന്തര ആവശ്യത്തോടൊപ്പം ചാത്തന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം സാദ്ധ്യതകൾ ധാരാളമുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെ കോർത്തിണക്കി പ്രാദേശിക ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ ആവശ്യമായ സമഗ്ര പഠനവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ചാത്തന്നൂരിന്റെ വികസനാവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ജനങ്ങൾക്കാപ്പമുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. സ്വകാര്യ ബസുകൾ ചാത്തന്നൂരിലെത്തുകയെന്നത് ചാത്തന്നൂരിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രധാന ആവശ്യമാണ്.

ഇതിന് പ്രത്യേക പരിഗണന നൽകി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL