കൊല്ലം: ഫാസ് അംഗങ്ങളുടെ കുടുംബത്തിലെ വനിതകൾക്കായി ഫാസിന്റെ ആഭിമുഖ്യത്തിൽ വനിതാവേദി രൂപികരിക്കും. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക, ചർച്ചകൾ, സെമിനാറുകൾ, വനിതകളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഫൈൻ ആർട്‌സ് സൊസൈറ്റി (കൊല്ലം ഫാസ്), കല സംയുക്ത പ്രതിമാസ പരിപാടി 21ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന നാടകം 'ഇരുവർ' ഉണ്ടായിരിക്കും. കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ 27ന് വൈകിട്ട് 5 മുതൽ കൊല്ലം ഫൈൻ ആർട്ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടഗാനങ്ങൾ ആലപിക്കാവുന്ന കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' നടക്കും. പ്രവേശനം സൗജന്യമാണ്. പ്രദീപ് ആശ്രാമം, സെക്രട്ടറി,ഫോൺ: 9447348793.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |