
തൊടിയൂർ: തൊടിയൂർ സർവീസ് സഹ. ബാങ്ക് ആശ്വാസ് -2026 കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ.സി.രാജൻ, നോഡൽ ഓഫീസർ സജിത്ത് കൃഷ്‌ണ, സെക്രട്ടറി എസ്.കെ.ശ്രീരംഗൻ എന്നിവർ അറിയിച്ചു. ജൂലായ്14, ആഗസ്റ്റ് 10 -ബാങ്ക് ഹെഡ് ഓഫീസ്, ജൂലായ് 7, ആഗസ്റ്റ് 4- മാരാരിത്തോട്ടം ബ്രാഞ്ച്, ജൂലായ് 9, ആഗസ്റ്റ് 6-ഇടക്കുളങ്ങര ബ്രാഞ്ച്, ജൂലായ് 10, ആഗസ്റ്റ് 7- എ.വി.എച്ച്.എസ് ബ്രാഞ്ച്, ജൂലായ് 8, ആഗസ്റ്റ് 5-അരമത്ത് മഠം ബ്രാഞ്ച് എന്നീ ക്രമത്തിലാണ് അദാലത്ത്. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |