
കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിൽ സ്കിൽ എക്സ്പോയും ഗൈഡൻസ് ഫെസ്റ്റിവലും ഇന്ന് നടക്കും. സി.ബി.എസ്.ഇ തിരുവനന്തപുരം മേഖല അടിസ്ഥാനത്തിലാണ് ഫെസ്റ്റിവൽ. സി.ബി.എസ്.ഇ സ്കിൽ എഡ്യുക്കേഷണൽ ഡയറക്ടർ പ്രൊഫ. ഡോ.ബിശ്വജിത്ത് സാഹ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റീജിയണൽ ഓഫീസർ രാജീവ് ബറുവ, സി.ബി.എസ്.ഇ സ്കിൽ എഡ്യുക്കേഷൻ ജോ. ഡയറക്ടർ രാജീവ് പാൻഡെ എന്നിവർ മുഖ്യാതിഥികളാകും. യു.എസ്.ടി സ്മാർട്ട് ഒ.പി.എസ് ജനറൽ മാനേജർ വിനോദ് നീൽനാഥ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ക്ളാസെടുക്കും. കരിയർ ലോഞ്ചർ ഡയറക്ടർ എസ്.എസ്.വിഷ്ണു മികച്ച തൊഴിൽ സാദ്ധ്യതകളുമായി ബന്ധപ്പെട്ട ക്ളാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |