SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.35 AM IST

രാജവെമ്പാലയെ കുടുക്കി വളർത്ത് പൂച്ചകൾ

tr

തെന്മല: വീട്ടിലേക്ക് ഇഴഞ്ഞുകയറിയ കൂറ്റൻ രാജവെമ്പാലയിൽ നിന്ന് കുടുംബത്തിന് തുണയായത് വളർത്തുപൂച്ചകൾ. കൊല്ലം ആര്യങ്കാവ് ഇടപ്പാളയം വാർഡ് മെമ്പർ ജയശ്രീയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ രാജവെമ്പാലയെത്തിയത്. പൂച്ചകളുടെ ശല്യം സഹിക്കാനാവാതെ രാജവെമ്പാല സ്വീകരണമുറിയിലെ സോഫയ്ക്കടിയിൽ ഒളിച്ചു. പൂച്ചകൾ ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അടുക്കളയിൽ ജോലിയിലായിരുന്ന ജയശ്രീ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം ഉടൻ സ്ഥലത്തെത്തി. ആർ.ആർ.ടി അംഗം വി.രാധാകൃഷ്ണൻ പാമ്പിനെ പിടികൂടി ശെന്തുരണി ഉൾവനത്തിൽ തുറന്നുവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL