
കൊല്ലം: സി.വി.പത്മരാജന്റെ ഓർമ്മയ്ക്കായി പത്മരാജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കോൺഗ്രസ് നേതാവ് വി.എം.സുധീരന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി.വി.പത്മരാജന്റെ ചരമ വാർഷിക ദിനമായ 16ന് വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്കാരം സമർപ്പിക്കും. മന്ത്രിമാരായ ഷിബുബേബിജോൺ, ബിന്ദുകൃഷ്ണ, മേയർ എ.കെ.ഹഫീസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡെപ്യൂട്ടി മേയർ ഡോ.ഉദയ സുകുമാരൻ എന്നിവർ സംസാരിക്കും. ഫൗണ്ടേഷൻ ചെയർമാൻ പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |