
കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയിൽ ബഷീർ, ഇടപ്പള്ളി അനുസ്മരണവും ജെൻസി ബ്രിഗേഡ് രൂപീകരണവും നടന്നു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ.ആർ.നീലകണ്ഠപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.ദീപു ജെൻസി ബ്രിഗേഡ് വിശദീകരണം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.സജീവ്, ഗ്രന്ഥശാല ജോ. സെക്രട്ടറി എസ്.ശ്രീജിത്ത്, കമ്മിറ്റി അംഗങ്ങളായ ബി.വിനോദ്, ഫാത്തിമ താജുദ്ദീൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ബി.സജീവ് കുമാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |