
കൊല്ലം: സ്വാമി ശാശ്വതീകാനന്ദ മതാതീത ആത്മീയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശിവഗിരി മഠാധിപതിയും മതാതീത ആത്മീയതയുടെ പ്രചാരകനുമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ 24ാം സമാധി വാർഷികാചരണം ഇന്ന് നടക്കും. വൈകിട്ട് 3ന് അയത്തിൽ എം.ആർ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിക്കും. വർക്കിംഗ് ചെയർമാൻ എസ്.രത്നലാൽ അദ്ധ്യക്ഷനാകും. ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സന്ദേശം നൽകും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി പി.സി.വിഷ്ണുനാഥ് അനുമോദനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |