SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

ഓണം ബോണസ് നൽകണം

onam

കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് 15000 രൂപ ഓണം ബോണസ് അഡ്വാൻസായി നൽകണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2026ലെ ബോണസ് 20 ശതമാനവും എക്സ്ഗ്രേഷ്യ 3 ശതമാനവുമായി നിശ്ചയിക്കണമെന്നും സ്റ്റാഫിന് മൂന്ന് മാസവും 15 ദിവസത്തെയും ശമ്പളം ബോണസായി നൽകണമെന്നും അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് 5000 രൂപ സമാശ്വാസ വേതനം നൽകണമെന്നുമാണ് ആവശ്യം. യൂണിയൻ പ്രസിഡന്റ് അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. പെരിനാട് മുരളി, ഒ.ബി.രാജേഷ്, പി.മോഹൻലാൽ, ചന്ദ്രൻ കല്ലട തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL