SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

ഗോപിക്ക് തുണയായി ഗാന്ധിഭവൻ

gopi-

കൊല്ലം: ഗുരുതര ഹൃദ്രോഗത്താലും ശാരീരിക അവശതകളാലും ദുരിതം അനുഭവിച്ച ഗോപി എന്ന വൃദ്ധൻ മുഖ്യമന്ത്രിയുടെ മണ്ഡലമായ പരവൂരിൽ വാടകമുറിയിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ട് അവശനായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കാനോ ഭക്ഷണം നൽകുന്നതിനോ ബന്ധുക്കളോ മറ്റ് ഉറ്റവരോ ഉണ്ടായിരുന്നില്ല. ദുരിതാവസ്ഥ അറിഞ്ഞ പഞ്ചായത്ത് അധികൃതരും നാട്ടുകാരും വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻതന്നെ പത്തനാപുരം ഗാന്ധിഭവനിൽ ബന്ധപ്പെട്ടു. നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ അധികൃതരെത്തി ഗോപിയെ ഏറ്റെടുക്കുകയായിരുന്നു. ഗാന്ധിഭവനിൽ സംരക്ഷണവും വിദഗ്ദ്ധ ചികിത്സകളും ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL