
കൊല്ലം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്കും ധർണയും നടക്കും. പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തര ശ്രദ്ധകാട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർത്ഥികളിൽ 80 ശതമാനവും സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥി കൺസഷന്റെ മിനിമം ചാർജ് 5 രൂപയാക്കി മാറ്റണമെന്നതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് പരമാവധി സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |