
കൊല്ലം: ഐ.എൻ.ടി.യു.സി കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, റീജിയണൽ പ്രസിഡന്റുമാർ, ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, യൂണിയൻ നേതാക്കൾ, ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ ഭാരവാഹികൾ, മഹിളാ വിഭാഗം നേതാക്കൾ എന്നിവരുടെ കൺവെൻഷൻ 10ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ഡി.സി.സി ഹാളിൽ ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണ പിള്ള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |