കുണ്ടറ: ഓൺലൈൻ ഷോപ്പിംഗിൽ ഹരം കയറി, കണ്ണിൽ കാണുന്ന ലിങ്കിലൊക്കെ 'ക്ളിക്കി'യാൽ പണം പോകുന്ന വഴി അറിയില്ലെന്നതാണ് മോഹനൻപിള്ളയുടെ അനുഭവം നൽകുന്ന ഗുണപാഠം. സി.സി.ടി.വി ക്യാമറ ഓർഡർ ചെയ്ത്, 999 രൂപ ഓൺലൈൻ വഴി അടച്ച മോഹനൻ പിള്ളയ്ക്ക് ലഭിച്ചത് ഒരു ബോക്സ് നിറയെ മണ്ണ്!
വെള്ളിമൺ ഇടവട്ടം ശ്രീകൃഷ്ണ വിലാസത്തിൽ, ഹോട്ടലുടമയായ മോഹനൻപിള്ള (57) ആദ്യമായല്ല ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത്. ഭൂരിഭാഗം ഷോപ്പിംഗും പ്രമുഖ ഓൺലൈൻ സൈറ്റുകൾ വഴിയായിരുന്നു. പക്ഷേ, ഇത്തവണ പണികിട്ടാൻ കാരണം യു ട്യൂബിലെ ഒരു പരസ്യം കണ്ണുമടച്ച് വിശ്വസിച്ചു എന്നതായിരുന്നു. സി.സി ടിവിയുടെ ചിത്രങ്ങൾ അടക്കം വന്ന പരസ്യത്തിലെ ലിങ്കിൽ ക്ളിക്ക് ചെയ്തപ്പോൾ ഓൺലൈൻ വഴി വിലാസം നൽകി പണമടയ്ക്കേണ്ട പേജിലെത്തി. ഇക്കാര്യത്തിൽ പരിചിതനായ മോഹനൻപിള്ള പിന്നെ തിരിഞ്ഞുനോക്കിയില്ല!
അഞ്ച് ദിവസത്തിന് ശേഷം സാധനം വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. പാഴ്സൽ എത്തിച്ച ഡെലിവറി ബോയിയെ ഉടൻതന്നെ ബന്ധപ്പെട്ടെങ്കിലും അയാൾ കൈമർലത്തി. ബോക്സിൽ എന്താണെന്ന് അറിയില്ലെന്നായിരുന്നു മറുപടി. എങ്കിലും അന്വേഷിക്കാനായി തനിക്ക് അറിയാവുന്ന 'ഫ്രം അഡ്രസ്' ഡെലിവറി ജീവനക്കാരൻ കൈമാറി. ഇതുൾപ്പെടെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ് മോഹനൻ പിള്ള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |