കൊല്ലം: തേവർതോട്ടം സുകുമാരന്റെ സ്‌മരണാർത്ഥം തേവർതോട്ടം സുകുമാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കഥാപ്രസംഗ പുരസ്‌കാരം കാഥികനും സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തിവരുന്ന കഥാപ്രസംഗ പാർട്ട് ടൈം കോഴ്‌സ് അദ്ധ്യാപകനുമായ ചിറക്കര സലിം കുമാറിന്. 20001 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം 26ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന തേവർതോട്ടം സുകുമാരൻ അനുസ്‌മരണ ചടങ്ങിൽ സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങളായ ഡോ. എസ്.എസ്.ഫിലോമിന, അഭിലാഷ് ഹരിതം, പി.വാസുദേവൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |