
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള പുതിയ ബൈക്ക് മോഷണം പോയി. കെ.എൽ 25 എസ് 5593 നമ്പരിലുള്ള ബൈക്ക് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഹാജിയാർ ചിക്കൻ സ്റ്റാളിന്' മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്. സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി രണ്ട് മാസത്തിനിടെ നടക്കുന്ന പതിനഞ്ചാമത്തെ മോഷണമാണിത്.
കഴിഞ്ഞയാഴ്ച കുളത്തൂപ്പുഴയിലെ രണ്ട് പെട്രോൾ പമ്പുകൾ കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. പൊലീസിന്റെയും പ്രദേശവാസികളുടെയും കണ്ണുവെട്ടിച്ച് മോഷണപരമ്പര തുടരുന്നത് നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |