
കൊല്ലം: എഥനോൾ അടങ്ങിയ ഇ -20 പെട്രോളിയം ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനാഫലം പുറത്തുവരുന്നത് വരെ ഇ -20 പെട്രോളിയം ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് നിറുത്തിവയ്ക്കണമെന്ന് കൺസ്യൂമർ വിജിലൻസ് സെന്റർ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.വി.സി സംസ്ഥാന ജനറൽ സെക്രട്ടറി എ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. മാത്യൂസ് വിൻസന്റ്, പ്രൊഫ. ജി.മോഹൻ, എസ്.ഷാജിലാൽ, ആർ.പ്രകാശൻ പിള്ള, രാജേഷ് മഠത്തിൽ, ലേഖ, ദിവ്യ ജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |