
കൊല്ലം: ഓർഫനേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുടുംബ സംഗമവും പ്രതിഭാ പുരസ്കാര സമർപ്പണവും സംഘടിപ്പിക്കും. രാവിലെ 9ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വർഗീസ് തരകൻ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, സാമൂഹിക നീതി ജില്ലാ ഓഫീസർ ഹരികുമാരൻ നായർ എന്നിവർ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ സമർപ്പിക്കും. പത്രസമ്മേളനത്തിൽ അസോ. ഭാരവാഹികളായ വർഗീസ് തരകൻ, പാലുവള്ളി എ.നാസിമുദ്ദീൻ മന്നാനി, സി.എസ്.ശൈലേന്ദ്രബാബു, എസ്.ആർ.അരുൺബാബു, എം.എ.ബഷീർ, ജെ.എം.നാസറുദ്ദീൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |