SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

പദ്മഭൂഷൺ ജേതാവ് വെള്ളാപ്പള്ളി നടേശന് കൊല്ലത്തിന്റെ വരവേൽപ്പ് നാളെ

കൊല്ലം: രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 26ന് കൊല്ലത്ത് വരവേൽപ്പ് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള ജില്ലയിലെ പത്ത് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് വരവേൽപ്പ് ഒരുക്കുന്നത്.

വൈകിട്ട് 3ന് കൊല്ലം കർബല വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ സ്വാഗത സംഘം കൺവീനർ മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സംസാരിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ എന്നിവ‌ർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ ഡോ. ജി.ജയദേവൻ സ്വാഗതവും സ്വാഗതസംഘം ജോ.സെക്രട്ടറി എ.സോമരാജൻ നന്ദിയും പറയും.

ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.രാജേന്ദ്രൻ, കൺവീനർ ടി.കെ.സുന്ദരേശൻ, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എ, സെക്രട്ടറി കെ.വിജയകുമാർ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, സെക്രട്ടറി കെ.പ്രേംരാജ്, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി എൻ.രവീന്ദ്രൻ, കുണ്ടറ യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ, സെക്രട്ടറി റാം മനോജ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, സെക്രട്ടറി ബി.ബിജു, പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ പങ്കെടുക്കും. 10 യൂണിയനുകളിൽ നിന്നുള്ള യൂണിയൻ കൗൺസിൽ അംഗങ്ങൾ, ശാഖ ഭാരവാഹികൾ, ശാഖ പ്രവർത്തകർ, പോഷക സംഘടന ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ട്രസ്റ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരടക്കം 15000 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡോ. ജി.ജയദേവൻ, കൺവീനർ മോഹൻ ശങ്കർ, ഫിനാൻസ് കമ്മിറ്റി കൺവീനർ എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യോഗനാദം ചീഫ് ഓ‌ർഗനൈസ‌ർ പി.വി.രജിമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL