
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ മോഷണശ്രമം പതിവാകുന്നു. ഒരുമാസം മുമ്പ് ശാരദാമഠം ക്ഷേത്രം, നെറ്റ് പാർക്ക് കമ്പ്യൂട്ടേഴ്സ്, ഗുലാബി ഫാൻസി & തുണിക്കട, ബർഗർ ലോഞ്ച് എന്നിവിടങ്ങളിൽ മോഷണം നടന്നു. മോഷ്ടാക്കളെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പറഞ്ഞുവിടുകയായിരുന്നു. കഴിഞ്ഞ രാത്രി ജംഗ്ഷനിലെ സലൂണിന്റെ പൂട്ട് തകർക്കുന്ന ശബ്ദം കേട്ട് അയൽവാസി എത്തിയപ്പോൾ മോഷ്ടാവ് സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. മോഷ്ടാക്കളെ പിടികൂടണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കോളേജ് ജംഗ്ഷൻ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |