
കൊല്ലം: വൃദ്ധയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 68കാരിയുടെ പരാതിയിൽ എഴിപ്പുറം ചിറയിൽ പുത്തൻവീട്ടിൽ ഗോപീഷിനെ (41) അറസ്റ്റ് ചെയ്തു. 25ന് വൈകിട്ട് 4.30 ഓടെ വൃദ്ധയുടെ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറിയ പ്രതി, വീടിന് പിന്നിൽ തുണി അലക്കുകയായിരുന്ന വൃദ്ധയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. 2008 ലും പ്രതിക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |