SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

മഴക്കുറവ് ആശങ്കയ്ക്കിടെ ന്യൂനമർദ്ദ പെയ്‌ത്ത്

​കൊല്ലം: കടുത്ത മഴക്കുറവ് തുടരുന്നതിനിടയിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എങ്കിലും ജില്ലയിൽ കാലവർഷ മഴക്കുറവ് തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂൺ 1 മുതൽ ജൂലായ് 28 വരെയുള്ള സീസണൽ കണക്കുകൾ പ്രകാരം, കൊല്ലത്ത് ലഭിക്കേണ്ട സാധാരണ മഴയിൽ 44 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 738.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 415.8 മില്ലി മീറ്റർ മാത്രമാണ്. നിലവിലെ ആഴ്ചയിലെ കണക്കുകളിലും കൊല്ലം അടക്കമുള്ള ജില്ലകളിൽ മഴക്കുറവ് പ്രകടമാണ്.

മഴക്കുറവിനിടയിലും കാലാവസ്ഥയിൽ വലിയ മാറ്റത്തിന് കളമൊരുങ്ങുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തുകൂടി ദീഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ച അതിതീവ്ര ന്യൂനമർദ്ദം നിലവിൽ വടക്കൻ ഒഡീഷയ്ക്കും സമീപം പശ്ചിമബംഗാളിനും മുകളിലായി സ്ഥിതി ചെയ്യുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇനിയുള്ള ഒരാഴ്ച ഇടവേളകളോടുകൂടി മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

യെല്ലോ അലർട്ട്

ബുധനാഴ്ച- പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

വ്യാഴാഴ്ച - ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

വെള്ളിയാഴ്ച -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ശനിയാഴ്ച - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

സംസ്ഥാനത്ത് മഴക്കുറവ്

തിരുവനന്തപുരം-16%

കൊല്ലം-44%

പത്തനംതിട്ട-30%

ആലപ്പുഴ-35%

കോട്ടയം-25%

ഇടുക്കി-62%

എറണാകുളം-36%

തൃശൂ‌ർ-37%

പാലക്കാട്-39%

മലപ്പുറം-30%

കോഴിക്കോട്-24%

വയനാട്-62%

കണ്ണൂർ-26%

കാസർകോട്-25%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL