
കൊല്ലം: യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഗതാഗത മന്ത്രി ലംഘിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി പെൻഷൻകാർ. അവസാനമായി പെൻഷൻ പരിഷ്‌കരിച്ചത് 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ്. സാമൂഹ്യക്ഷേമ പെൻഷനേക്കാളും കുറഞ്ഞ 1350 രൂപ എക്സസ് ഗ്രേഷ്യാ പെൻഷനും 4500 മുതൽ 6500 രൂപ വരെ മിനിമം പെൻഷനും വാങ്ങുന്ന പെൻഷൻകാർ ഇപ്പോഴുമുണ്ട്. എക്സ് ഗ്രേഷ്യാ പെൻഷനുള്ളതിനാൽ മറ്റൊരാനുകൂല്യങ്ങളും നിലവിൽ ലഭിക്കില്ല. 2022ന് മുമ്പ് വിരമിച്ചവരും അതിനുശേഷം വിരമിച്ചവരും പെൻഷൻ വാങ്ങുന്നത് രണ്ടു തരത്തിലാണ്. അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് പെൻഷൻ പരിഷ്കരിക്കണമെന്ന് പെൻഷൻകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |