SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.39 PM IST

കൊല്ലം രൂപത പരിസ്ഥിതി സംഘടന ഉദ്ഘാടനം നാളെ

കാെല്ലം: കൊല്ലം രൂപതയുടെ 700-ാം വാർഷികത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ലൗദാതോസി- ഭൂമിക്കൊരു കുട സംഘടനയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് കൊല്ലം ബിഷപ് ബെൻസിഗർ കോളേജ് ഒഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. മന്ത്രി ഷിബു ബേബിജോൺ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷത വഹിക്കും. വനമിത്ര അവാർഡ് ജേതാവ് ജേക്കബ്.എസ്.മുണ്ടപ്പുളത്തെ ആദരിക്കും. മേയർ എ.കെ.ഹഫീസ് വൃക്ഷത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തും. വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, ഫാ.ലാസർ എസ്.പട്ടക്കടവ്, ഫാ. ബിനു തോമസ് തുപ്പാശേരി, ജോർജ്ജ് എഫ്.സേവ്യർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഫാ.ബിനു തോമസ് തുപ്പാശേരി, ജോർജ്ജ് എഫ്.സേവ്യർ, ജെയിൻ ആൻസിൽ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL