SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മഹാസമ്മേളനവും ബോധവത്കരണ സെമിനാറും ഇന്ന് വൈകിട്ട് 4 30ന് ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടക്കും. 36 അംഗ ജമാഅത്തുകളിലും പദ്ധതിയുടെ ഭാഗമായി 100 ദിന ക്യാമ്പയിൻ, മഹല്ലുകളിൽ ഉദ്ബോധന പ്രസംഗം, മദ്രസയിൽ പ്രത്യേകം അസംബ്ലി, ദൃഢപ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബി ജോൺ, സി ആർ. മഹേഷ് എം.എൽ.എ, .തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി അടക്കമുള്ളവർ പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടിയും ജനറൽ സെക്രട്ടറി കെ.എ. ജവാദും അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL