പേരൂർ: കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലത്തിൽ നടപ്പാക്കുന്ന 'നശാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായി അമൃത വിദ്യാലയം പേരൂരിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ദേശീയ ലഹരി വിരുദ്ധ പ്രതിജ്ഞയും ഓൺലൈൻ പ്രതിജ്ഞയും ചൊല്ലി. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലഹരിയൂടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്ളാസെടുത്തു. മുദ്രാവാക്യ രചന, പോസ്റ്റർ നിർമ്മാണ മത്സരം വാക്കത്തോൺ എന്നിവയും സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ അഭിസംബോധനയും വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താനും ആരോഗ്യകരവും ശക്തവുമായി ലഹരി മുക്ത ഭാരതം കെട്ടിപ്പടുത്തുന്നതിനും വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധം വളർത്താനും പരിപാടി ശ്രദ്ധേയമായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |