കൊല്ലം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലം എക്സൈസ് നടത്തിയ പരിശോധനയിൽ 3.058 ഗ്രാം മെത്തഫെറ്റാമിനുമായി കൊറ്റങ്കര മാമൂട് സ്വദേശി ആഷിഖിനെ (തൽഹത്ത്- 24) അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ, കരിക്കോട് പ്രവർത്തിക്കുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ മുറിയിലാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ഷെഫീക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. അഖിൽ, സൂരജ്, സാലിം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീജ കുമാരി, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |