SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

ഓണ വി​പണി​യി​ൽ കുടുംബശ്രീ മേളകൾ

ജി​ല്ലയി​ൽ കുടുംബശ്രീയുടെ 149 ഓണം മേളകൾ

കൊല്ലം: വനിതാ സംരംഭകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ 'ഓണം കുടുംബശ്രീയോടൊപ്പം' എന്ന ടാഗ് ലൈനിൽ കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലാകെ ഓണം വിപണന ശൃംഖല ഒരുക്കുന്നു.

74 സി.ഡി.എസുകളിലായി രണ്ട് വീതം 148 സി.ഡി.എസ്‌തല വിപണന മേളകൾ, 20 മുതൽ 25 വരെ നടക്കുന്ന ജില്ലാതല മെഗാ വിപണന മേള ഉൾപ്പെടെ 149 ഓണം മേളകളാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ കുടുംബശ്രീ സംരംഭങ്ങളെയും വിപണന ശൃംഖലയുടെ ഭാഗമാക്കും. പ്രാദേശിക ഉത്പന്നങ്ങൾ, ജില്ലയിലെ 3,651 ജെ.എൽ.ജി യൂണിറ്റുകളുടെ കാർഷിക ഉത്പന്നങ്ങൾ, ഓണക്കണി പദ്ധതിയുടെ കാർഷികവിളകൾ, നിറപൊലിമ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന പൂക്കൾ, കുടുംബശ്രീയുടെ പാൽ, പാൽ ഉത്പന്നങ്ങൾ, നെയ്യ്, ഭക്ഷ്യ, കൈത്തറി, ഇരുമ്പ് ഉത്പന്നങ്ങൾ, പരമ്പരാഗത ഓണവിഭവങ്ങൾ എന്നിവയെ പൊതുവിപണിയുമായി ബന്ധിപ്പിച്ചാണ് ഇടപെടൽ.

മേളകളുടെ നടത്തിപ്പിനായി ഓരോ സി.ഡി.എസിനും 20,000 രൂപ ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻ അധ്യക്ഷനായും സി.ഡി.എസ്. ചെയർപേഴ്സൺ കൺവീനറായും സംഘാടകസമിതികൾ രൂപീകരിക്കും. 500, 700 രൂപയുടെ കിറ്റുകളിൽ ചിപ്സ്, ശർക്കരവരട്ടി, മസാലപ്പൊടികൾ, പായസം മിക്സ്, പപ്പടം, അച്ചാർ, വെളിച്ചെണ്ണ എന്നി​വ ഉൾപ്പെടുത്തും. കുടുംബശ്രീ ബ്രാൻഡഡ് കൺസോർഷ്യം ഉത്പന്നങ്ങളും ഹോം ഷോപ്പ് ഉത്പന്നങ്ങളും കിറ്റിന്റെ ഭാഗമാകും.

കാർഷിക ഉത്പന്നങ്ങൾ, ഹരിത കർമ്മസേന, സാന്ത്വനം വിഭാഗങ്ങൾക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കും. അയൽക്കൂട്ടം- ബാലസഭ കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, അയൽക്കൂട്ട-ഓക്സിലറി അംഗങ്ങളുടെ പായസം മേള എന്നിവയും സംഘടിപ്പിക്കും

സൗജന്യ ഓണക്കി​റ്റ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അഗതി കുടുംബങ്ങൾക്കും അയൽക്കൂട്ട അംഗങ്ങളുടെ സഹകരണത്തോടെ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഓണക്കാലത്ത് കുടുംബശ്രീ കഫെ, കാറ്ററിംഗ് യൂണിറ്റുകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ ഓണസദ്യ വിതരണത്തിന് ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക കോൾ സെന്ററുകൾ പ്രവർത്തിക്കും. കഴിഞ്ഞ വർഷം 66 കുടുംബശ്രീ കഫെ യൂണിറ്റുകളിലൂടെ 44.50 ലക്ഷം രൂപയുടെ 22,278 ഓണസദ്യ ഓർഡറുകൾ ഭി​ച്ചി​രുന്നു.

...........................

മേള വിറ്റുവരവ് (2025): 2.69 കോടി

ഓണക്കിറ്റുകൾ: 6,081

ഓണക്കിറ്റ് വിറ്റുവരവ്: 37.99 ലക്ഷം

....................................

ഓണം വിപണന മേളകളെ വില്പന കേന്ദ്രങ്ങളാക്കി ചുരുക്കാതെ ജനകീയ വിപണനോത്സവങ്ങളാക്കി മാറ്റാനാണ് ജില്ലാ മിഷന്റെ തീരുമാനം. എല്ലാ മേളകളും ഏകോപിപ്പിച്ച് കഴിഞ്ഞ വർഷത്തെ വിറ്റുവരവ് മറികടക്കുകയാണ് ലക്ഷ്യം

വിമൽ, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL