കരുനാഗപ്പള്ളി: ചക്കയിലും പച്ചക്കറികളിലും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി പുതിയ സംരംഭം തുടങ്ങാനുള്ള പരിശീലനം ഓച്ചിറ മേമനയിൽ നടന്നു. ആത്മ 2026-27 കാർഷിക വികസന പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം കായംകുളം ശാസ്ത്രജ്ഞ ജെസി ക്ലാസിന് നേതൃത്വം നൽകി. ചക്ക ചിപ്സ്, ഹൽവ, പൊടി, പച്ചക്കറി അച്ചാർ, വറ്റൽ എന്നിവയുടെ നിർമ്മാണം പഠിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി പരിശീലനം ഉദ്ഘാടനം ചെയ്തു. ഓച്ചിറ കൃഷി ഓഫീസർ പൊന്നു, കൃഷി അസിസ്റ്റന്റുമാരായ ഇന്ദു നായർ, മാലിനി, ഷിജു ആത്മ, ആർ. വിജയ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |