ക്ലാപ്പന: നീണ്ടകര ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച പുത്തൻതുറ പുലിമുഖത്ത് യു. രാജീവന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ഫിഷറീസ് വകുപ്പിൽ ജോലി നൽകണമെന്നും സി.ആർ മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ് എം.എൽ.എ. നാടിന് പ്രശ്നമുണ്ടായാൽ കൈമെയ് മറന്ന് സഹായിക്കാനെത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്ക് പ്രശ്നമുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |