കൊട്ടാരക്കര: പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളുമായിട്ടും വൈദ്യുതി പോയാൽ കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾ മുടങ്ങും. കനത്ത മഴയും ഇടവിട്ട വൈദ്യുതി തടസവും ഇപ്പോൾ പതിവായതിനാൽ ഓഫീസ് പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ്. യു.പി.എസ് സംവിധാനം ഇല്ലാത്തതിനാലാണ് വൈദ്യുതി പോയാൽ രജിസ്ട്രേഷനടക്കം മുടങ്ങുന്നത്. സേവനങ്ങൾക്കായി എത്തുന്നവർ ഇപ്പോൾ ദിവസങ്ങളോളും കയറിയിറങ്ങേണ്ട ഗതികേടിലുമാണ്.
ജനങ്ങൾക്ക് ദുരിതം, ഓഫീസുകൾ പലത്
കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ളത്. നേരത്തെ മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ പഴയ കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഓഫീസ് പ്രവർത്തനവും ഇവിടേക്ക് മാറ്റി. എന്നാൽ യു.പി.എസ് സ്ഥാപിക്കാൻ നടപടിയുണ്ടായില്ല.
രജിസ്ട്രേഷന് കമ്പ്യൂട്ടർ പ്രവർത്തിക്കണം
എഴുതി തയ്യാറാക്കുന്ന പ്രമാണം ഉൾപ്പടെയുള്ളവ രജിസ്റ്റർ ചെയ്യുന്നതിന് കമ്പ്യൂട്ടർ സേവനം അനിവാര്യമാണ്. പ്രമാണം ചമയ്ക്കൽ മാത്രമല്ല, വിവാഹം, ബാദ്ധ്യതയെടുക്കൽ, ഗഹാൻ, കരാറുകൾ രജിസ്റ്റർ ചെയ്യൽ, ട്രസ്റ്റ് രജിസ്ട്രേഷൻ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾക്കായാണ് രജിസ്ട്രാർ ഓഫീസിനെ സമീപിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തി പ്രമാണം എഴുതിക്കഴിഞ്ഞാലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ലെങ്കിൽ അത് പ്രശ്നങ്ങളിലേക്ക് കടക്കാറുണ്ട്. അത്തരം സാഹചര്യം ഒരുക്കുകയാണ് ഇപ്പോൾ ഈ സർക്കാർ ഓഫീസ്. രജിസ്ട്രേഷൻ നടപടികളുടെ പാതിവഴിയിൽ കമ്പ്യൂട്ടറുകൾ നിശ്ചലമാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വലയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |