
കൊല്ലം: ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് മുൻവർഷത്തേക്കാൾ 1000 രൂപ വർദ്ധിപ്പിച്ച് 8550 രൂപയും ക്ഷേമനിധിയിൽ നിന്ന് പിരിഞ്ഞ അംഗങ്ങൾക്ക് 500 രൂപയും വർദ്ധിപ്പിച്ച് 3750 രൂപയും അനുവദിച്ച ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശനെ സ്ട്രീറ്റ് വെണ്ടേഴ്‌സ് ആൻഡ് ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ഫോറം എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സംസ്ഥാന ജന. സെക്രട്ടറി പേരൂർ ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.ആനന്ദക്കുട്ടൻ അദ്ധ്യക്ഷനായി. നേതാക്കളായ അസീസ് മാനന്തവാടി, കെ.ജെ.സുധീർ, അനിൽ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |