SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

സിൽവർ ജൂബിലി ആഘോഷം

yunis-

കൊല്ലം: ഉന്നത വിദ്യാഭ്യാസം ഫലപ്രദമാകുന്നതിന് വിദ്യാർത്ഥികൾ അന്വേഷണ ത്വരയുള്ളവരാകണമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനവും 2026-2030 സിൽവർ ജൂബിലി ബാച്ച് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിഷ്ണുമോഹൻ എം.എൽ.എ, കൗൺസിലർ സദക്കത്ത്, കോളേജ് രക്ഷാധികാരി ഷാജഹാൻ യൂനുസ്, ചെയർമാൻ നൗഷാദ് യൂനുസ്, ഡോ.അലക്സാണ്ടർ ജേക്കബ്, ഐ.ഒ ടൈഡ്സ് സി.ഇ.ഒ കൃഷ്ണലത, കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.എൽ.രാഗ്, വൈസ് പ്രിൻസിപ്പൽ ഡോ.എസ്.കെ.രാജീവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL