
ചവറ: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി കാലാവധിക്കുള്ളിൽ ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ. ചവറ തോട്ടിനുവടക്ക് താച്ചേ വീട്ടിൽ ബിനുവാണ് (32) അറസ്റ്റിലായത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിനെ തുടർന്ന് 6 മാസത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ മൂന്നാം തീയതി രാവിലെ 9.30ന് ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടാശേരി ഭാഗത്തെത്തി സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയ കേസിൽ അറസ്റ്റിലായി. തുടന്ന് റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എ.എസ്.ഐ രാജീവ്, സി.സി.പി.ഒ ശങ്കർ, സി.പി.ഒ പ്രതീഷ്,രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |