SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

പ്രിയദർശിനിയിൽ മാല മോഷണം. തമിഴ്നാട് സ്വദേശിനി പിടിയിൽ

a

ചവറ: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിലെ തിരക്കിന്റെ മറവിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. തിരുനെൽവേലി മുക്കടൽ ആറ്റാങ്കര സ്വദേശി മഞ്ജുളയാണ് (35) പിടിയിലായത്.

കഴിഞ്ഞദിവസം രാവിലെ 9.30ന് പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം. അടൂർ പറക്കോട് ആർഷ ഹൗസിൽ സുദിനയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ച് പന്മന മുഖംമൂടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് പിടിയിലായത്. ബസിൽ നിന്ന് ഇറങ്ങിയോടിയ മഞ്ജുളയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ചവറ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മറ്റ് രണ്ട് യാത്രക്കാരുടെ മാലകൾ കവർന്നതും ഇവരാണെന്ന് മനസിലായി.

ഇതേ റൂട്ടിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞമാസം ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവന്റെ മാല, ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുകുട്ടിയുടെ ഒരു പവന്റെ മാലയും കവർന്നത് മഞ്ജുളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ ഒട്ടേറെ കേസുകളിൽ മഞ്ജുള പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL