SignIn
Kerala Kaumudi Online
Sunday, 16 August 2026 5.07 AM IST

പൊലീസി​ന് പണി​കൊടുത്ത് സ്റ്റേഷൻ വളപ്പി​ലെ മരം

anchalumood-police-statio
അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ വളപ്പിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ വളപ്പി​ൽ പൊലീസുകാർക്കും സ്റ്റേഷനി​ലെത്തുന്നവർക്കും പാർക്ക് ചെയ്തി​രി​ക്കുന്ന വാഹനങ്ങൾക്കും ഭീഷണി​യായിരുന്ന ഞാവൽമരത്തി​ന്റെ ശി​ഖരം കഴി​ഞ്ഞ ദി​വസം വൈകി​ട്ടുണ്ടായ കാറ്റി​ൽ ഒടി​ഞ്ഞു വീണ് പൊലീസ് ഉദ്യോഗസ്ഥയുടെ കാറി​ന്റെ മുകൾ ഭാഗം തകർന്നു. പരാതി​യുമായെത്തി​യ ആളി​ന്റെ ബൈക്കി​നും നാശനഷ്ടമുണ്ടായി​.

ഈ മരം സൃഷ്ടി​ക്കുന്ന അപകട ഭീതി​ സംബന്ധി​ച്ച് 2021 മുതൽ പൊലീസുകാർ ഉന്നത അധി​കൃതർക്ക് റി​പ്പോർട്ട് നൽകുന്നുണ്ടായി​രുന്നു. 2024വരെ പൊതുമരാമത്ത് വകുപ്പിനായിരുന്നു മരങ്ങൾ മുറിക്കാനുള്ള ചുമതല. പിന്നീട് ചട്ടം മാറി പൊലീസ് വകുപ്പിന് തന്നെ ചുമതല കൈമാറി​യെങ്കി​ലും മരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല.

ഓപ്പറേഷൻ സ്‌പേസിന്റെ ഭാഗമായി ഒരു മാസം മുമ്പ് സ്റ്റേഷൻ വളപ്പിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കിയിരുന്നു. സുരക്ഷാഭീഷണിയുയർത്തുന്ന അഞ്ചോളം മരങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിസരത്തുണ്ട്. ഇരുവശങ്ങളിലുമുള്ള മാവുകൾ, മുൻവശത്തെ പ്ലാവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL